സരോദ്
സരോദ്
നിലാവുള്ളൊരീ രാത്രിയിൽ
നീയുസ്താദിനെ വായിക്കുക
നിലാവുള്ളൊരീ രാത്രിയിൽ
നീയുസ്താദിനെ വായിക്കുക
ആ മിനുസനഖങ്ങളിലെ
സ്വരചിത്രങ്ങൾ വെളിപ്പെടുത്തുക
ആ വിരൽത്തുമ്പിലെ തേങ്ങലുകൾ
ഉച്ചത്തിലാക്കുക
സ്വരചിത്രങ്ങൾ വെളിപ്പെടുത്തുക
ആ വിരൽത്തുമ്പിലെ തേങ്ങലുകൾ
ഉച്ചത്തിലാക്കുക
സരോദ്
സമയത്തെ നേർത്ത കുമിളകളായ് പറത്തി
നീയുമുസ്താദും യാത്ര തുടരുക
സമയത്തെ നേർത്ത കുമിളകളായ് പറത്തി
നീയുമുസ്താദും യാത്ര തുടരുക
രബീന്ദ്രഗ്രാമരാഗങ്ങളിൽ
അമീർ ഖുസ്റോവിൻ തരാനകളിൽ
അവന്റെയാദിനാദം
കണ്ടെടുത്തു കൊടുക്കുക
അമീർ ഖുസ്റോവിൻ തരാനകളിൽ
അവന്റെയാദിനാദം
കണ്ടെടുത്തു കൊടുക്കുക
സദസ്സിലോരോ മനസ്സും
സരോദുകളാവുന്നതറിയാതെ
നീ സരോദ് വായിച്ചുകൊണ്ടേയിരിക്കുക
സരോദുകളാവുന്നതറിയാതെ
നീ സരോദ് വായിച്ചുകൊണ്ടേയിരിക്കുക
Comments