Posts

Showing posts from January, 2017
ചെഗുവേരയുടെ ആത്മഹത്യ .................................................................................................. ആത്മഹത്യ ചെയ്ത ഒരാളുടെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ നോക്കിയിട്ടുണ്ടോ ? അതില്‍ കാണാം അവന്റെ സ്വപ്നങ്ങളും മോഹഭംഗങ്ങളും അവന്റെ സൌഹൃദവിരുന്നുമേശകളില്‍ നിരന്നിരുന്ന പൊറോട്ടയുടെയും ബീഫിന്റെയും മുളകാര്‍ന്ന മണം അവനിലെ വിപ്ലവത്തിന്റെ തീപ്പൊരികള്‍ നമ്മെ ചെറുതായ് പൊള്ളിക്കും അവന്റെ പെരുംതച്ചന്‍വിരുതുകള്‍ നമ്മളെ രസിപ്പിക്കും ഇനിയും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ചങ്ക് ബ്രോക്കളുടെ കൂടെ സ്കൂൾ അങ്കണങ്ങളിൽ അവനുലാത്തുന്നതും കാണാം ദിനംപ്രതി വിസ്താരംകൂടും മനസ്സിന്റെ കാന്‍വാസ്സില്‍ ഇഷ്ടനായകരുടെ വിജയതിലകമണിഞ്ഞ വിഗ്രഹങ്ങള്‍ ഇനിയാത്രകളില്‍, കണ്ണെത്താപ്പാതകളില്‍ അവനെത്തിച്ചേരേണ്ട ലക്ഷ്യസത്രങ്ങള്‍ അവന്റെ സ്വപ്നസൌധങ്ങളുടെ സ്ഫടികഭിത്തികള്‍ എന്നിട്ടും ? കുനിഞ്ഞ ശിരസ്സിന്റെ ഭാരത്തെ ഒരു പിടി കയറിനാല്‍ നീ കഴുവിലേറ്റി ചെഗുവേരയുടെ വരജ്വാലകള്‍ നിന്റെ ചുവരിലല്ല പതിയെണ്ടിയിരുന്നത് അവ നിന്റെ കലാലയഭിത്തികളെ കത്തിക്കും മോളോട്ടോവുകളാകേണ്ടിയിരുന്നു ചുരുണ്ട മുഷ്ടികള്‍ പൊളിക്കേണ്ടിയിരുന്...