Posts

ABUVINTE SAMSKARAM | HARISH CM | DIPLOMA FILM | NEO FILM SCHOOL

Image

സരോദ്

സരോദ് നിലാവുള്ളൊരീ രാത്രിയിൽ നീയുസ്താദിനെ വായിക്കുക ആ മിനുസനഖങ്ങളിലെ സ്വരചിത്രങ്ങൾ വെളിപ്പെടുത്തുക ആ വിരൽത്തുമ്പിലെ തേങ്ങലുകൾ ഉച്ചത്തിലാക്കുക സരോദ് സമയത്തെ നേർത്ത കുമിളകളായ് പറത്തി നീയുമുസ്താദും യാത്ര തുടരുക രബീന്ദ്രഗ്രാമരാഗങ്ങളിൽ അമീർ ഖുസ്റോവിൻ തരാനകളിൽ അവന്റെയാദിനാദം കണ്ടെടുത്തു കൊടുക്കുക സദസ്സിലോരോ മനസ്സും സരോദുകളാവുന്നതറിയാതെ നീ സരോദ് വായിച്ചുകൊണ്ടേയിരിക്കുക

ഭൂപടത്തില്‍ നിന്ന് മായുന്നവര്‍

Image
പവിഴമുത്തുകള്‍ എന്ന ജി സി സി സമാഹാരത്തില്‍ വന്ന കവിത

പ്രണയരഹസ്യങ്ങള്‍ ( 4 പി എം , ബഹ്‌റൈന്‍ )

Image

കാഴ്ചകള്‍ ( മാധ്യമം വാരപ്പതിപ്പ്)

Image
Add caption

ബന്ധനം

കറുപ്പുവിരിച്ച ആകാശത്തില്‍ വെള്ളമേഘത്തുണ്ടുകള്‍ക്കിടയില്‍ പൂര്‍ണ്ണ ചന്ദ്രബിംബം ഒരു വശത്ത്. ചക്രവാളത്തില്‍ ഭൂമിക്കു തിരശ്ചീനമായി കൊള്ളിയാനും ഇടിമുഴക്കവും. ബസ്സിന്റെ സൈഡ് സീറ്റില്‍ ഇരുന്ന എനിക്ക് മഴയുടെ പ്രഹരമേറ്റില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഈ കാഴ്ച ഭ്രമമെന്നു കരുതി ഞാന്‍ തള്ളിയേനെ. പക്ഷെ അത് സത്യമായിരുന്നു. ഉറപ്പിച്ചു പറയാന്‍ കാരണം അതു കഴിഞ്ഞുള്ള കൊടും വളവില്‍ വെച്ചായിരുന്നു ആ ബസ്സ്‌ അപകടത്തില്‍ പ്പെട്ടത്. ഞാന്‍ വായനശാലയില്‍ പോയിട്ട് മടക്കയാത്രയിലായിരുന്നു. ജീവിതത്തിന്റെ വാര്‍ധക്യകാല ശൂന്യതയെ മായ്ച്ചുകളയാനുള്ള മഷിത്തണ്ടായി ഞാന്‍ കണ്ടെത്തിയത് പുസ്തകങ്ങളെ ആയിരുന്നു. എന്റെ പൂര്‍വജന്മ പാപങ്ങളും ഈ ജന്മത്തിലെ കളങ്കങ്ങളും മറക്കാന്‍ ഞാന്‍ പുസ്തകങ്ങളെയും അതിലെ ഒരിക്കലും കാണാത്ത കഥാപാത്രങ്ങളെയും കൂട്ട് പിടിച്ചു. കൌമാരത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് പോകുന്നതിനിടയ്ക്കു അടര്‍ന്നുവീണു കാലിന്റെ അടിയില്‍പ്പെട്ട് ഞെരിഞ്ഞ പ്രണയമൊട്ടുകളോ ഉദ്യോഗത്തിന്റെ ചവിട്ടുപടിയില്‍ മുകളിലുള്ളവരെ വലിച്ചുതാഴെയിടാന്‍ പ്രയോഗിച്ച കുതന്ത്രങ്ങളോ ഒന്നുമല്ല എന്റെ കുറ്റബോധത്തിന്റെ കാരണം. എന്റെ അമ്മമ്മയുടെ ഓര്‍മ്മകളാണ്